രാജ്യത്തെ ആരോഗ്യ, ചികിത്സാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് നൽകിയ നേതൃത്വ മികവിനും ആത്മാർഥതയ്ക്കും ലഭിച്ച പ്രവാസി ഭൂഷൺ പുരസ്കാരം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും ഏറ്റുവാങ്ങി ആസ്‌റ്റർ ഡിഎം
ഹെൽത്ത് കെയർ ഡപ്യുട്ടി മാനേജിങ് ഡയറക്‌ടർ അലീഷ മൂപ്പൻ. ചടങ്ങിൽ വെച്ച് ആസ്റ്റർ മെഡ്സിറ്റിയിലെ രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ കാർ- ടി സെൽ തെറപ്പിയുടെ ഉദ്ഘാടനം ഗവർണർ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ നോൺ എക്സിക്യുട്ടീവ് ഡയറക്‌ടർ അനൂപ് മുപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എസ്. രമേഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.