എംആര്‍സിഒജി (MRCOG) പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് പ്രോഗ്രാമുമായി ആസ്റ്റര്‍ മെഡ്സിറ്റി

Posted on : Jan 23, 2024

Share

പ്രസവചികിത്സയിലും ഗൈനക്കോളജിയിലുമുള്ള ബിരുദാനന്തരബിരുദ ട്രെയിനിങ് പ്രോഗ്രാമായ (MRCOG) എംആര്‍സിഒജി-ക്ക് തുടക്കമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റി. ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രിഷ്യന്‍സ് ആന്‍ഡ് ഗൈനെക്കോളജിസ്ടസ് പ്രസിഡന്റ് ഡോ. രണീ താക്കൂര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രസവശുശ്രൂഷയില്‍ പുതുതലമുറ പ്രൊഫഷണല്‍ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

പുതിയ കോഴ്സുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തുടര്‍മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടിയായ സിംഫണി 3.0യും സംഘടിപ്പിച്ചു. പ്രസവസമയത്ത് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന മുറിവുകള്‍ (OASI), PCOS ഹോര്‍മോണ്‍ വ്യതിയാനം, ഗര്‍ഭിണികളായ അമ്മമാര്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും നല്‍കുന്ന വിവിധ മരുന്നുകള്‍, സ്ത്രീകളിലെ അമിതമായ രക്തസ്രാവം എന്നിങ്ങനെ നാനാവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു.

ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ഇന്റെര്ണല് മെഡിസിന്‍ ലീഡ് കണ്‍സള്‍ട്ടന്റുമായ ഡോ. ഗീത ഫിലിപ്പ്സ്‌, ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മായാദേവി കുറുപ്പ്, ലീഡ് കണ്‍സല്‍ട്ടന്റ് ഡോ. സറീന ഖാലിദ്, ഇന്റര്‍നാഷണല്‍ ഫസിലിറ്റേറ്റര്‍ ഡോ. ഉഷ ബി നായര്‍, AICC RCOG ഓള്‍ ഇന്ത്യ അധ്യക്ഷ ഡോ. ഉമ റാം, കൊച്ചിന്‍ O&G സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ഗ്രേസി തോമസ്, RCOG കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അജിത് എസ്, എന്നിവര്‍ പങ്കെടുത്തു