India's First Tele Stroke Unit - RRR

Posted on : Nov 17, 2023

Share

ഇന്ത്യയിൽ ആദ്യമായി AI സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആംബുലൻസ് നിരത്തിലിറക്കുവാൻ ഒരുങ്ങി ആസ്റ്റർ മെഡ്സിറ്റി. ലോക സ്ട്രോക്ക് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഈ ആംബുലൻസ് RRR ( Response, Rescue, Resuscitation) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും. 5G സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റിയും ഉള്‍പ്പെടെ അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് വലിയ സഹായമാകുന്ന നിരവധി സംവിധാനങ്ങൾ ഇതിലുണ്ട്. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസിന്റെ അപോക് എന്ന ടെലിമെഡിസിന്‍ സംവിധാനത്തിലുടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.