ലോക സ്പൈൻ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയും ഡെക്കാത്ലോണും ചേർന്ന് സംഘടിപ്പിച്ച 'നടുവണ്ടി' ക്യാമ്പയിൻ വിജയകരമായി പൂർത്തിയായി.
ഒക്ടോബർ 15-ന് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള ഫ്ലാഗ് ഓഫിന് ശേഷം നടുവണ്ടി മറൈൻ ഡ്രൈവ് വരെയുള്ള നഗരപ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. ഈ യാത്രാവേളകളിൽ, നട്ടെല്ലിന്റെ കരുത്ത് പരിശോധിക്കുന്ന 'സ്പൈൻ ഹെൽത്ത് ചലഞ്ചുകൾ' പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുകയുണ്ടായി.
"നടുവിന്റെ കാര്യം പറയാൻ, നാടിന്റെ വഴികളിലൂടെ" സഞ്ചരിച്ച നടുവണ്ടി നൽകുന്ന സന്ദേശം വളരെ വലുതാണ്. നമ്മുടെ നട്ടെല്ലാണ് നമ്മുടെ ആധാരം; അത് നമ്മെ നിവർന്നുനിൽക്കാനും, മുന്നോട്ട് നയിക്കാനും സഹായിക്കുന്നു. നെട്ടോട്ടങ്ങൾക്കിടയിൽ നട്ടെലിനെ ഒരിക്കലും മറക്കരുതെന്ന സന്ദേശം വിജയകരമായി 'നടുവണ്ടി' ജനങ്ങളിലേക്കെത്തിച്ചു.
Aster Medcity
We'll Treat You Well

