Artificial Intelligence-based digital X-rays Inaugurated at Aster MIMS Hospital, Kozhikode.

Posted on : Nov 08, 2022

Share

നിർമ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ എക്‌സ്-റെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയ ഏറ്റവും ആധുനികമായ ഡിജിറ്റല്‍ എക്‌സ്-റെ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. ഫുള്ളി ഓട്ടോമേറ്റഡ് ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ഡ് ഡിജിറ്റല്‍ എക്‌സ്-റെ സംവിധാനമാണ് ഉത്തര കേരളത്തില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തന നിരതമായത്.

നിർമ്മിത ബുദ്ധിയുടെ സഹായത്താല്‍ രോഗിയുടെ പൊസിഷനിംഗും മറ്റും സ്വയം ക്രമീകരിച്ച് എക്‌സ്-റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. സാധാരണ എക്‌സ്-റെ യെക്കാള്‍ അനവധി മടങ്ങ് വേഗതയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത്. ദൃശ്യം പകര്‍ത്തി കേവലം 8 സെക്കന്റ് പിന്നിടുന്നതിനുള്ളില്‍ തന്നെ ഡോക്ടറുടെ കമ്പ്യൂട്ടറില്‍ ദൃശ്യങ്ങള്‍ ലഭ്യമാവുകയും ചെയ്യും.

ഓരോ വ്യക്തിയുടേയും ആവശ്യകതകള്‍ പരിഗണിച്ച് സ്വയം ക്രമീകരണങ്ങള്‍ നടത്താനുള്ള കഴിവുള്ളതിനാല്‍ പരമാവധി തീവ്രത കുറഞ്ഞ റേഡിയേഷന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതും, സാധാരണ എക്‌സ്-റെയെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയുണ്ടായിരിക്കുമെന്നതും നേട്ടങ്ങളാണ്. ഇതിന് പുറമെ റീ ടേക്കിന്റെ ആവശ്യകതയുണ്ടാകില്ല, കുട്ടികള്‍ ഉള്‍പ്പെടെ ചലന സംബന്ധമായ ബുദ്ധിമുട്ടുകളാല്‍ ചിത്രം പകര്‍ത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയ്ക്കും ഇത് പരിഹാരമാകും. അപകടങ്ങളിലും മറ്റും പരിക്ക് (പോളി ട്രോമ ഉള്‍പ്പെടെ) പറ്റുന്നവര്‍ക്കും ഈ സംവിധാനത്തിന്റെ സാന്നിദ്ധ്യം ഗുണകരമാകും

ഇന്റര്‍നാഷണല്‍ റേഡിയോളജി ദിനമായ നവംബര്‍ 8ാം തിയ്യതി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡോ. ഹംസ പി (ഹോള്‍ ടൈം ഡയറക്ടര്‍, ആസ്റ്റര്‍ മിംസ്), ഡോ. കെ. ജി. രാമകൃഷ്ണന്‍ (ഹെഡ്, ക്ലിനിക്കല്‍ ഇമേജിംഗ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ. ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ), ഡോ മുഹമ്മദ് റഫീഖ് പി കെ, (ഇന്റെർവെൻഷനിസ്റ്റ്),  റേഡിയോളജിസ്റ്റ്മാരായ ഡോ. തജ്മൽ അബൂ, ഡോ  സുജിത് ജനാർദ്ദനൻ , ഡോ ഷാൻ ജറാൾഡ് തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.