"Geevanam" - Initiative for Kidney Transplant at Aster MIMS, Calicut

Posted on : Feb 08, 2023

Share

നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റർ മിംസ്. ആയിരം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. വൃക്ക ദാനം ചെയ്തവർക്കും അത് സ്വീകരിച്ചവർക്കും വേണ്ടി കാസർകോട് നടത്തിയ പ്രത്യേക പരിപാടിയിലാണ് ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി "ജീവനം 2023" പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം നിർവഹിച്ചത്.


ഗുരുതര രോഗങ്ങൾ ബാധിച്ച നിരവധിയാളുകൾ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി സഹായഭ്യർത്ഥന നടത്തുന്നത് നാം മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. ലക്ഷങ്ങൾ വില വരുന്ന ഈ സർജറികൾ അവർക്ക് താങ്ങാനാവുന്നതല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ ലഭ്യമാക്കാനുള്ള ആസ്റ്റർ മിംസിന്റെ ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. കോവിഡ് കാലത്തും അതിന് മുൻപും സമാനമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആസ്റ്റർ മിംസ് പങ്കാളിയായിട്ടുണ്ട്. പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ജീവനം 2023 തുണയാകുമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.


കൃത്യ സമയത്ത് നടത്തുന്ന അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ രോഗികളുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങൾ വലിയ സന്തോഷമുണ്ടാക്കുന്നതാണെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ -തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. അതിന്റെ തുടർച്ചയാണ് ആസ്റ്റർ മിംസ് ആഗ്രഹിക്കുന്നതെന്നും "ജീവനം 2023", "പുണ്യം "എന്നീ പദ്ധതികൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


സംഗമത്തിൽ അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും വൃക്കദാതാക്കൾക്കും സ്വീകർത്താക്കൾക്കും വേണ്ടി ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതിനാണ് ആസ്റ്റർ ഗ്രൂപ്പ് ലക്ഷ്യമാക്കുന്നത്..
ആസ്റ്റർ മിംസ് കോഴിക്കോട് സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത്, ഡെപ്യുട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ, നെഫ്രോളജി വിഭാഗം തലവൻ ഡോ. സജിത്ത് നാരായണൻ,ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ ആൻഫി, വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബാംഗങ്ങൾ എന്നിവരും സംഗമത്തിൽ പങ്കെടുത്തു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number