കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

Posted on : Sep 14, 2026

Share

മലപ്പുറം: സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ആസ്റ്റർ മിംസ്, ആസ്റ്റർ വോളന്റിയേഴ്‌സ്, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ താനൂർ ഗവൺമെന്റ് കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ഹരിത ക്യാമ്പസ് ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

താനൂർ എം.എൽ.എ പി.കെ. നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജിലെ 460-ലധികം വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ സൗജന്യമായി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു.

ആരോഗ്യ സംരക്ഷണത്തോടൊപ്പം വിദ്യാർത്ഥികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം പദ്ധതികൾ കൂടുതൽ സ്ത്രീകളിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പി.കെ. നവാസ് പറഞ്ഞു. കോട്ടക്കൽ ആസ്റ്റർ മിംസിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പുകളുടെ സുരക്ഷിതമായ ഉപയോഗം, ശുചിത്വം, പരിസ്ഥിതി സൗഹൃദ ആർത്തവ പരിപാലന രീതികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആസ്റ്റർ നർച്ചർ ഡെപ്യൂട്ടി മാനേജർ ഗീതു ആർ. ക്ലാസിന് നേതൃത്വം നൽകി.

ആരോഗ്യ സേവനങ്ങൾക്കപ്പുറം പരിസ്ഥിതി സംരക്ഷണം, സൗജന്യ വൈദ്യസഹായം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ആസ്റ്റർ വോളന്റിയേഴ്‌സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടപ്പിലാക്കിവരുന്നു.

ചടങ്ങിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ കെ.വി. മുഹമ്മദ് ഹസീം, ആസ്റ്റർ മിംസ് കോട്ടക്കൽ അസിസ്റ്റന്റ് മാനേജർ റാഷിഖ് സി., കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീലേഖ, വനിതാ സെൽ കൺവീനർ ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number