വന്ധ്യത

by Dr. Aswathy Kumaran

ദമ്പതികൾ ഒരു വർഷമെങ്കിലും തുടർച്ചയായി ഗർഭനിരോധന മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണി ആവാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു നിർവചിക്കുന്നത്.
വന്ധ്യതയുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് കേസുകളിൽ പുരുഷസഹജമായ കാരണങ്ങൾകൊണ്ടും മൂന്നിലൊന്ന് കേസുകൾ സ്ത്രീസഹജമായ കാരണങ്ങൾകൊണ്ടും, ശേഷിക്കുന്നവ പുരുഷന്റെയും സ്ത്രീയുടെയും, അല്ലെങ്കിൽ കാരണങ്ങൾ കണ്ടെത്താൻ ആവാത്ത(unexplained ) അവസ്ഥകൾ മൂലമോ ആകുന്നു.
വന്ധ്യതയുടെ ദുഃഖം അനുഭവിക്കുന്ന ദമ്പതികൾക്ക്, മാതാപിതാക്കൾ ആകാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്ന സുരക്ഷിതവും ഫലപ്രദവുമായ നിരവധി ചികിത്സാമാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
ചികിത്സ നടത്തുന്നതിനായി ദമ്പതികൾ ഒരുമിച്ചാണ് ഡോക്ടറുടെ അടുത്ത് എത്തേണ്ടത്. ഭാര്യയെയും ഭർത്താവിനെയും ഒരുമിച്ചു കണ്ടു ആരോഗ്യസ്ഥിതി വിലയിരുത്തിയാലേ രോഗനിർണയം ശരിയായി നടത്താനാകൂ. പുരുഷസഹജമായ കാരണങ്ങൾ ആണെങ്കിലും ഗർഭിണിയാ വേണ്ടത് സ്ത്രീ ആയതുകൊണ്ട് ദമ്പതികൾ ഒരുമിച്ച് വേണം ചികിത്സയ്ക്ക് വരാൻ, എന്നാലേ ചികിത്സ ഫലപ്രദം ആവുകയുള്ളൂ. ഇതേ കാരണത്താൽ തന്നെ പ്രസവ സ്ത്രീ (obstetrics and. Gynecology)രോഗ വിഭാഗത്തിന്റെ പ്രത്യേക വിഭാഗമായ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം ആണ് ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുന്നത്.

ദമ്പതികൾക്ക് ഡോക്ടറുടെ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങൾ:
1.ചെറുപ്പക്കാർ ആണെങ്കിലും ഒരു വർഷത്തിലേറെ ഒരുമിച്ച് താമസിച്ചിട്ടും ഗർഭം ധരിക്കുന്നില്ല
2. 35 വയസ്സിൽ കൂടുതലുള്ള സ്ത്രീകൾ ആറുമാസത്തിലധികം ഗർഭധാരണത്തിന് ശ്രമിച്ചിട്ട് സാധിക്കാതെ വരുമ്പോൾ.
3. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ
4. ക്രമംതെറ്റിയതോ അസഹനീയമായ വേദനയോടു കൂടിയതുമായ ആർത്തവം ഉള്ളവർ
5. ആർത്തവം മാസങ്ങളോളം വരാതിരിക്കുന്നവർ
6.എൻഡോമെട്രിയോസിസ് അഥവാ പെൽവി ഇൻഫ്ളമേറ്ററി രോഗം കണ്ടെത്തിയിട്ടുള്ളവർ
7. ഒന്നിലധികം തവണ ഗർഭം അലസിയാൽ ഉള്ളവർ
8.തീർത്തും വിട്ടുമാറാതെ ജനനേന്ദ്രിയങ്ങൾ ബാധിക്കുന്ന രോഗാണുബാധകൾ അനുഭവിക്കുന്ന സ്ത്രീകൾ

9.പുരുഷന്മാ രിൽ ശുക്ലത്തിൽ ബീജത്തിന് എണ്ണം,ചലനശേഷി അളവ് എന്നിവ കുറഞ്ഞവർ

10. ടെസ്റ്റിക്കുലർ അല്ലെങ്കിൽ പോസ്ട്രേറ്റ് പ്രശ്നങ്ങളുള്ളവർ

11. ചെറിയ വൃഷണങ്ങൾ ഓ വൃഷ്ണത്തിൽ വീക്ക മോ ഉള്ളവർ.

12. കുടുംബത്തിൽ തന്നെ പ്രശ്നം അനുഭവിക്കുന്ന ആളുകൾ ഉള്ളവർ
13.ഫലപ്രദമായി സംഭോഗത്തിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുള്ളവർ
14. കുഞ്ഞുങ്ങൾ ആകുന്നില്ലല്ലോ എന്നോർത്ത് മനോവേദന അനുഭവിക്കുന്നവർ

15.ക്യാൻസർ പോലുള്ള ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവർ.


സ്ത്രീ വന്ധ്യത കാരണങ്ങൾ

പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അണ്ഡോല്പാദതെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാർ ആണ്.ഹൈപ്പർ തൈറോയിഡിസം ഹൈപ്പോ തൈറോയിഡിസം എന്ന ഹോർമോൺ തകരാറുകൾ ആർത്തവ ചക്രത്തെ ബാധിക്കുകയോ
വന്ധ്യതയ്ക്ക് കാരണമാവുകയും ചെയാം.

ഗർഭാശയത്തിലെ പോളിപ്പുകൾ, ഗർഭാശയ ത്തിന്റെ ആകൃതി , ഗർഭപാത്ര നാളി കളിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ ബീജസങ്കലനം നടക്കുന്നതിനും ഭ്രൂണം ഗർഭപാത്രത്തിൽ എത്തുന്നത് തടയുന്നതിനും കാരണമാകുന്നു.

അണ്ഡവാഹിനിക്കുഴലിൽ ഉണ്ടാകുന്ന തകരാറുകളും ബ്ലോക്കുകളും ഗർഭധാരണം തടയുന്നു.

എൻഡോമെട്രിയോസിസ് പെൽവിക് adhesionനുകൾ, പെൽവിക് അണുബാധ, സർജറി ഇവയെല്ലാം സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

ചില സ്ത്രീകളിൽ 40 വയസ്സിനു മുൻപേ അണ്ഡാശയങ്ങൾ പ്രവർത്തനരഹിതം ആവുകയും ആർത്തവവിരാമവും ഉണ്ടാവുകയും ചെയ്യുന്നു ഇതും വന്ധ്യതയുടെ ഒരു
കാരണമാണ്.
കൂടാതെ ക്യാൻസർ രോഗവും അതിന്റെ ചികിത്സയും പ്രതുല്പാദന
ത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.

പുരുഷ വന്ധ്യത കാരണങ്ങൾ

വൃഷണത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജനിതക വൈകല്യങ്ങൾ, പ്രമേഹം ഗൊണോറിയ, അല്ലെങ്കിൽ എച്ച്ഐവി പോലുള്ള രോഗങ്ങൾ , എന്നിവ ബീജത്തിൻറെ ഉൽപാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കുന്നു.

സ്ഖലനത്തിനു ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വന്ധ്യതയ്ക്ക് കാരണമാകാം.

സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ജനിതകരോഗങ്ങൾ ബിജു ഉൽപാദനത്തിനും ബീജം പുറത്തോട്ട് വരുന്നതിനും തടസ്സം ഉണ്ടാക്കാവുന്നതാണ്. പ്രത്യുല്പാദന അവയവങ്ങൾക്ക് ഉണ്ടാകുന്ന പരിക്ക്, രോഗാണുബാധ, ചില മരുന്നുകൾ അവൾ ദമ്പതികൾ തമ്മിലുള്ള മാനസികസംഘർഷം,എന്നിവ സ്ഖലനം ഇല്ലായ്മ, അകാല സ്ഖലനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പുകവലി,മദ്യത്തിന്റെ ഉപയോഗം, അണുബാധ,ഉയർന്ന രക്തസമ്മർദ്ദം വിഷാദം എന്നിവയും ബീജം ഉല്പാദനത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.


ഇവയ്ക്കെല്ലാം പുറമേ കുട്ടികളില്ലാത്ത ദമ്പതികൾ അനുഭവിക്കുന്ന മാനസിക സംഘർഷം. വളരെ വലുതാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് ഏറെയാണ്.
വന്ധ്യത ചികിത്സിച്ച് മാറ്റാൻ ആവുന്ന ഒരു രോഗാവസ്ഥയാണ് ആണ്. വന്ധ്യത അനുഭവിക്കുന്ന ദമ്പതികളുടെ കുടുംബാംഗങ്ങൾ അവരുടെ അവരുടെ വിഷമത്തൻറെ ആഴം മനസിലാക്കി അവർക്ക് മനോധൈര്യവും ശക്തിയും കൊടുക്കുകയാണ് വേണ്ടത്. ദമ്പതികൾ ഉചിതമായ സമയത്ത് തന്നെ ചികിത്സ തേടുകയാണെങ്കിൽ മാതാപിതാക്കൾ ആവുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number