തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബുദങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്നതിന്, കേരളത്തിലെ ആദ്യത്തെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്കിനു തുടക്കംകുറിച്ചു ആസ്റ്റർ മെഡ്സിറ്റി.
ആധുനിക സാങ്കേതികവിദ്യകളും വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനവും കൊണ്ട്, സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖലയാണ് ഹബ്-ആൻഡ്-സ്പോക്ക്. ആസ്റ്റർ മെഡ്സിറ്റിയിലെ ഹബ്ബിൽ നിന്ന് മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡുകളുടെ പിന്തുണയും, കേന്ദ്രീകൃത ചികിത്സാ പദ്ധതികളും, നൂതന ശസ്ത്രക്രിയാ സഹായവും ലഭ്യമാക്കി രോഗികൾക്ക് ലോകോത്തര പരിചരണം നൽകുന്നു.