വിവിധങ്ങളായ ശാരീരിക വെല്ലുവിളികളെയും രോഗാവസ്ഥകളെയും അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ 'മൈല്‍സ്റ്റോണ്‍' പീഡിയാട്രിക് റിഹാബീലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെറിബ്രല്‍ പാള്‍സി, വളര്‍ച്ചാസംബന്ധമായ വെല്ലുവിളികള്‍, ഓട്ടിസം, സംസാരം വൈകുന്ന അവസ്ഥ, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി, ഡച്‌നെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സേവനങ്ങള്‍ ഈ സെന്ററില്‍ ലഭ്യമാകും.
കോഴിക്കോട് മാങ്കാവ് കേന്ദ്രമായാണ് മൈല്‍സ്‌റ്റോണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. റിഹാബീലിറ്റേഷനോടൊപ്പം തന്നെ കൃത്യമായ ഇടവെളകളില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെയും, പീഡിയാട്രീഷ്യന്മാരുടേയും നേതൃത്വത്തില്‍ കുഞ്ഞുങ്ങളെ വിശകലനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യും.